ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്‍മാരും ഗവേഷകരും രംഗത്ത്. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് 1100 അക്കാദമിക വിദഗ്ധന്‍മാര്‍ ഒപ്പുവെച്ച പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അക്കാദമിക വിദഗ്ധന്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും സംയമനം പാലിക്കണമെന്നും വര്‍ഗീയത, അരാജകത്വം എന്നിവയുടെ കെണിയില്‍ വീഴരുതെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യസഭാംഗം സ്വപന്‍ ദാസ് ഗുപ്ത, ഐഐഎം ഷില്ലോംഗ് ചെയര്‍മാന്‍ ഷിഷീര്‍ ബജോറിയ, നളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുനൈന സിംഗ്, ജെഎന്‍യുവിലെ പ്രൊഫസര്‍ ഐനുല്‍ ഹസന്‍, സീനിയര്‍ ഫെലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസിലെ അഭിജിത് അയ്യര്‍ മിത്ര, മാദ്ധ്യമ പ്രവര്‍ത്തകനായ കാഞ്ചന്‍ ഗുപ്ത തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 1,100 അക്കാദമിക വിദഗ്ധരും ഗവേഷകരും മറ്റ് പ്രമുഖരും ഉള്‍പ്പെടുന്ന സംഘമാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത്.
രാജ്യത്ത് കലപം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയുടെ മതേതരത്വത്തിന് എതിരല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ നിയമം ബാധിക്കുന്നില്ല. അഹമ്മദികള്‍ക്കും ഹസാറകള്‍ക്കും ബലൂചികള്‍ക്കും ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതിനും സിഎഎ എതിരല്ല.
Post Your Comments