ചിലപ്പതികാരത്തിലെ കണ്ണകി എന്ന കഥ തന്മയത്വത്തോടെ’ പറഞ്ഞ് ആസ്വാദകരെ കോവലന്റെയും കണ്ണകിയുടെയും’ ദാരുണമായലോകത്തിലേക്ക് കൂട്ടികൊണ്ടു പോയാണ് ചന്ദന എസ് ക്യഷ്ണ കഥാപ്രസംഗത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. കണ്ണകിയുടെ കഥ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈസ്റ്റ് കോസ്റ്റ്.
ചിലപ്പതികാരം എന്ന മഹാകാവ്യത്തിലെ കണ്ണകി എന്ന കഥക്ക് കഥാപ്രസംഗം രചിച്ചത് ഡോ. ആര്.സി കരിപ്പത്ത് ആണ്. കണ്ണകിയുടെ കാലത്ത് സ്ത്രീകള്‍ തനിച്ച് കഴിയുമ്പോള്‍ പരപുരുഷന്മാരും മറ്റുംകടന്നു വരുമ്പോള്‍ ആയുധം എടുക്കാതെ സ്ത്രീകള്‍ക്ക് അയാളെ വരവേല്ക്കാനാവും എന്നാല്‍ ഇന്ന് പെരുമ്പാവൂരിലെ ജിഷ സ്വരക്ഷയ്ക്ക് വേണ്ടി കത്തി കരുതിയിട്ടു പോലും അവള്‍ക്ക് സ്വജീവന്‍ രക്ഷിക്കാനായില്ല. അത്രമാത്രം പൈശാചികമാണ് ഇന്നത്തെ സമൂഹം തൊണ്ണൂറ് കഴിഞ്ഞ സ്ത്രീകള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ…..! സ്ത്രീ സുരക്ഷ എന്നസങ്കല്പം ഇന്നും മരിചികയായി മാറുകയാണെന്ന് ബോധ്യപ്പെടുത്തി കഥയിലൂടെ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് സ്ത്രീകളനുഭവിക്കുന്ന ദയനീയാവസ്ഥ പതിപ്പിക്കുകയാണ് ചന്ദന.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ എ.പി കൃഷ്ണകുമാറിന്റെയും ടി.സി.വി.സിന്ധുവിന്റെയും മകളായ ചന്ദന പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് വിദ്യാര്‍ത്ഥിനിയാണ്. യു.പി സ്കൂള്‍തലം മുതല്‍ കലോത്സവ വേദികളില്‍ ചന്ദന എസ് കഥാപ്രസംഗം അവതരിപ്പിക്കുന്നുണ്ട്. കഥാപ്രസംഗകല അന്യം നിന്നു പോകുന്ന ഈ കാലത്ത് കഥാപ്രസംഗത്തിന് നവോന്മേഷം നല്്കാന് ചന്ദനയ്ക്ക് തീര്‍ത്തും സാധ്യമായെന്ന് തെളിയിച്ചു കഴിഞ്ഞു ഇതിനോടകം. സമകാലിക സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ തുറന്നുകാണിക്കുന്ന ചന്ദനയുടെ കഥാപ്രസംഗം ഈസ്റ്റ് കോസ്റ്റിന്റെ ഓഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്. ക്യാമറ : അനില്‍ നായര്‍ നിര്‍മ്മാണം: ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്ടെയിന്മെന്റ്സ്
Post Your Comments