Latest NewsUSANewsTechnology

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ച ? കോടികണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ വീണ്ടും ചോര്‍ന്നുവെന്ന് റിപ്പോർട്ട്

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്തമാക്കുന്നത്. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ വ്യാപകമായ എസ്എംഎസ് തട്ടിപ്പിനും ഫിഷിങ് പ്രചരണങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഫെയ്സ്ബുക്ക് എപിഐ വിയറ്റ്നാമില്‍ നിന്നുള്ള സൈബര്‍ കുറ്റവാളികള്‍ അനധികൃതമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബോബ് പറഞ്ഞു.

Also read : അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു

ഉപയോക്താക്കളുടെ ഐഡികളും, ഫോണ്‍ നമ്പറും ഹാക്കര്‍മാര്‍ എങ്ങനെ കൈക്കലാക്കിയെന്നത് സമ്പന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 2018 ല്‍ ഫെയ്സ് ബുക്ക് ഡെവലപ്പര്‍ എപിഐയ്ക്ക് ഫോണ്‍ നമ്പറുകളിലേക്ക് ഫെയ്സ് ബുക്ക് പ്രവേശനം നിഷേധിച്ചതിന് മുമ്പായിരിക്കാം ഇവ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോര്‍ന്ന വിവരങ്ങള്‍ ആയിരിക്കാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നുമാണ് ഫെയ്സ് ബുക്കിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button