മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. കല്ലൂര്‍ക്കാട് സ്വദേശിനി ഡോ. ആഗ്നി മേരി അഗസ്റ്റിനാണ് വധു. 2020 ജനുവരി 12 നാണ് വിവാഹം. വിവാഹിതനാകുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹം വ്യത്യസ്തമാക്കുന്ന എല്‍ദോയാണ് ഇപ്പോള്‍ വാര്‍ത്താകോളങ്ങളില്‍ ഇടംപിടിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത് തപാലില്‍ അയക്കാനാണ് എല്‍ദോയുടെ തീരുമാനം. തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നല്‍കി എല്‍ദോയെ വിളിച്ച 4,800 പേര്‍ക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളില്‍ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്.
മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം സൂക്ഷിച്ചുവച്ചിരുന്നു എല്‍ദോ. അതേസമയം ക്ഷണക്കത്ത് തരാത്തവര്‍ക്കും ക്ഷണം ഉണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. കമ്മ്യൂണിസ്റ്റുകാരനായതില്‍ എല്ലാം ലളിതമാക്കാനാണ് എല്‍ദോയുടെ തീരുമാനം. ദോശയും ചമ്മന്തിയും ചായയുമാണ് വിവാഹസല്‍ക്കാരത്തിന് വിഭവങ്ങള്‍. മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുക്കുന്ന വിവാഹത്തിന് 20000 പേരെങ്കിലും എത്തുമെന്നാണ് എംഎല്‍എയുടെ കണക്കുകൂട്ടലുകള്‍.
Post Your Comments