കൊടുങ്ങല്ലൂര്‍: പത്ത് വര്‍ഷമായി ലിഫ്റ്റ് നോക്കുകുത്തിയായപ്പോള്‍ അരുണന്‍ എന്ന സീനിയര്‍ ക്ലര്‍ക്ക് ദിവസവും ഒറ്റക്കാലില്‍ കയറിയിറങ്ങുന്നത് 72 പടികളാണ്. ജന്മനാ ഒരു കാലില്ലാതെയുള്ള അദ്ദേഹത്തിന്റെ പടി കയറ്റം കണ്ടുനില്‍ക്കുന്നവര്‍ക്ക് തന്നെ പ്രയാസമാണ്. എന്നാല്‍, അധികൃതര്‍ മാത്രം അരുണിന്റെ നിത്യേനയുള്ള പടി കയറ്റം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ വകുപ്പ് ഓഫിസിലേക്ക് സീനിയര്‍ ക്ലര്‍ക്ക് ആണ് വി. അരുണന്‍.
അന്‍പതുകാരനായ കൊരട്ടി ചെറുവാളൂര്‍ വെള്ളായിക്കുടത്ത് അരുണന്‍ രണ്ടര വര്‍ഷം മുന്‍പാണ് ഇരിങ്ങാലക്കുടയില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു സ്ഥലം മാറി വന്നത്. അന്നു മുതല്‍ പടികള്‍ കയറിയിറങ്ങുകയാണ്. ഒരു വടിയാണ് കാലിനു പകരമായുള്ളത്. ഭിന്നശേഷിക്കാര്‍ക്കു ഓഫിസുകളില്‍ എത്താന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കും എന്നാണു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, ജീവനക്കാരന്റെ സ്ഥിതി അധികൃതര്‍ ഇതുവരെ കണ്ടിട്ടില്ല. 72 പടികളാണ് ദിവസവും കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
Post Your Comments