KeralaLatest NewsNews

ജനരോഷം ഇല്ലാതാക്കാനാകില്ല; ഇന്ത്യന്‍ ജനതയുടെ വികാരത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്ന്‌ കേന്ദ്രം മോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാമൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേക്കാന്‍ കേന്ദ്രം ശ്രമിക്കരുത്. നിരോധനാജ്ഞയും അറസ്റ്റും കസ്റ്റഡിയും അടിച്ചമര്‍ത്തലും കൊണ്ട് ഒരു ജനകീയപ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവയ്‌ക്കാന്‍ വൃഥാ ശ്രമിക്കുന്നതിനുപകരം തെറ്റായ നിയമനിര്‍മാണം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യന്‍ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: ജനകീയ സമരത്തിനു മുന്നില്‍ തോറ്റുപോയ തടവറകളെ ചരിത്രത്തിലുള്ളു; പ്രതികരണവുമായി എം സ്വരാജ്

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള കിരാതനടപടികള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. ഒരു ശക്തിക്കും കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ. സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ ത്യാഗസന്നദ്ധരായി മുന്നോട്ടുവരുന്ന ജനങ്ങളെ അഭിവാദ്യംചെയ്യുന്നു.മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ മുന്നില്‍ ത്തന്നെയുണ്ടാകുമെന്നാണ്‌ യോജിച്ച പ്രതികരണവേദി ഒരുക്കി കേരളം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button