പാലക്കാട്: വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സി പി എമ്മിലെ പീഡനവീര സഖാവിനെ ചൂലും, ചീഞ്ഞ മുട്ടയും ആയി നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രവര്ത്തകന് സുബ്രഹ്മണ്യനെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. പ്രതിയെ തെളിവെടുപ്പിനു കൊണ്ടു പോയപ്പോഴാണ് പ്രതിഷേധവും കയ്യേറ്റവും ഉണ്ടായത്. പ്രതിഷേധിച്ച ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ജീപ്പ് തട്ടി ആളുകള്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പിന്റെ ചില്ലുകളും തകര്‍ന്നു.
55 വയസ്സുകാരനായ പ്രതി പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ ആത്മഹത്യ കുറിപ്പെഴുതിവെച്ച് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചില്‍ ആണ് വാളയാറിന് സമീപത്ത് വച്ച് പ്രതിയെ ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വാളയാറില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രവര്ത്തകന് സുബ്രഹ്മണ്യനെ വൈകിട്ട് ഏഴുമണിയോടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പ് കഴിഞ്ഞ പ്രതിയെ പുറത്തേക്ക് ഇറക്കുമ്ബോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ തടിച്ചുകൂടി. ചൂലും, ചീഞ്ഞ മുട്ടയും അടക്കം കയ്യിലേന്തി നിന്ന ജനങ്ങള്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ALSO READ: വാളയാർ കേസ് : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ജീപ്പ് സ്ത്രീകളടക്കം ചിലരുടെ ദേഹത്ത് തട്ടി. പ്രദേശവാസിയായ മുകേഷ് എന്ന വ്യക്തിക്ക് ജീപ്പ് തട്ടി പരിക്കേല്‍ക്കുകയും ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ജീപ്പിന്റെ ചില്ലുകള്‍ ജനങ്ങള്‍ തകര്‍ത്തു.
Post Your Comments