ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 21 ന് നടത്തും. അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് രജിസ്ട്രേഷന്‍ ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. നാസര്‍ നിര്‍വഹിക്കും. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ആഴ്ചതോറുമുളള ഇന്റര്‍വ്യൂകളിലും തൊഴില്‍ മേളകളിലും പങ്കെടുക്കാം.
Also read : എംപ്ലോയബിലിറ്റി സ്‌കിൽസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
അഭിമുഖങ്ങള്‍ നേരിടുന്നതിനുളള പരിശീലനം, കംപ്യൂട്ടര്‍ പരിജ്ഞാനം, ജോലി ലഭിക്കുന്നതിനാവശ്യമായ ആത്മവിശ്വാസം സ്വായത്തമാക്കുന്നതില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുകയും അവര്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എംപ്ലോയബിലിറ്റി സെന്റര്‍ നടത്തും. താല്‍പ്പര്യമുളള പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21 ന് രാവിലെ 10 ന് ആധാര്‍ കാര്‍ഡുമായി അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 9995794641, 04742 740615.
Post Your Comments