KeralaLatest NewsIndia

ജമാഅത്തിന്റെ നേര്‍ച്ചക്കുറ്റി തകര്‍ത്ത സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍

ഇതിന്റെ ഭാഗമായിട്ടാണ് നേര്‍ച്ചക്കുറ്റി തകര്‍ത്തത്. തകര്‍ത്ത നേര്‍ച്ചക്കുറ്റി ജമാ അത്ത് പ്രസിഡന്റിന്റെ വീട്ടിലില്‍ ഇട്ടിട്ട് സംഘം കടന്ന് കളഞ്ഞു.

മുണ്ടക്കയം: വാഗമണ്‍ കോലാഹലമേട്ടില്‍ ജമാഅത്തിന്റെ നേര്‍ച്ചക്കുറ്റി തകര്‍ത്ത സംഭവത്തില്‍ സിപി.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നേര്‍ച്ചക്കുറ്റി തകര്‍ത്തത്. തകര്‍ത്ത നേര്‍ച്ചക്കുറ്റി ജമാ അത്ത് പ്രസിഡന്റിന്റെ വീട്ടിലില്‍ ഇട്ടിട്ട് സംഘം കടന്ന് കളഞ്ഞു.

സംഘം പിക്കപ്പ് വാനിലെത്തിയത് നാട്ടുകാരുടെ വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതികളെ തിരിച്ചറിയാന്‍ കാരണമായത്.കൂട്ടിക്കല്‍ പഞ്ചായത്ത് ഏന്തയാര്‍ ബ്രാഞ്ച് സെക്രട്ടറി ടി.എച്ച്‌ അബ്ദു അടക്കം എട്ടുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇവരില്‍ പള്ളി വീട്ടില്‍ ഉസ്മാന്‍ (63) സഹോദരങ്ങളായ സെയ്തലവി (60) ഉമ്മറു കുട്ടി (57) തൊടുപുഴ പല്ലാഴിമംഗലം ഗദ്ദാഫി (32) എന്നിവര്‍ ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പിടികിട്ടാനുണ്ട്.

‘മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യത് മ​ല​യാ​ളി​കൾ ,മലയാളികള്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​ പോ​ലീ​സ് സ്റ്റേ​ഷ​നു തീ​വ​യ്ക്കാ​ന്‍ ശ്ര​മിച്ചു’ – കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ ആരോപണം

സംഭവത്തില്‍ സിപിഎം നേതൃത്വം അബ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കാവിമുണ്ടുടുത്തെത്തിയ സംഘത്തിന്റെ ലക്ഷ്യം മറ്റൊന്നയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേ സമയം ഇന്നലെ കീഴടങ്ങിയ നാല് പേര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയച്ചതിനെതിരെ ഏന്തയാര്‍ ജമാഅത്ത് ഭാരവാഹികള്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.

സംഭവവുമായി ബന്ധപ്പെട്ടു സി.പി.എം. പ്രാദേശിക നേതാവടക്കം നാലുപേര്‍ക്കായി തെരച്ചില്‍ ശക്‌തമാക്കിയതായി പോലീസ്‌ അറിയിച്ചു. അറസ്‌റ്റിലായ നാലുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button