ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ വലിയ രീതിയിൽ പ്രതിരോധിക്കുന്നുമില്ല. അതെ സമയം പാകിസ്ഥാൻ മാധ്യമങ്ങൾ മറ്റൊരു വാർത്തയാണ് പുറത്തു വിടുന്നത്. ഇന്ത്യയിൽ പൗരത്വബില്ലിലെ പ്രതിഷേധത്തിലേക്ക് മാധ്യമ ശ്രദ്ധ തിരിയുമ്പോൾ പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ സൈനീക നീക്കം നടത്തുന്നു എന്നാണു ഇവർ റിപ്പോർട്ട് ചെയ്യുന്നത്.
പാക് അധിനിവേശ കശ്മീരിലെ വേലികൾ പൊളിച്ചതായും അവിടെ ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചതായും ഇവർ റിപ്പോർട്ട് ചെയുന്നു. കൂടാതെ രണ്ടു ദിവസങ്ങളായി സൈനീക നീക്കം ആരംഭിച്ചതായും ഇവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യ ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്നലെ ഇന്ത്യൻ ആക്രമണത്തിൽ നിരവധി പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ട്വിറ്ററിൽ പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോഴും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ഇന്ത്യൻ സൈന്യവും കേന്ദ്രസർക്കാരും ഇത്തവണയും എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവുമെന്നാണ് പലരുടെയും പ്രതികരണം. മൂന്നാം സർജിക്കൽ സ്ട്രൈക്ക് നടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സോഷ്യൽ മീഡിയ.
അതെ സമയം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധിക്കാനെന്ന പേരില്‍ ഒത്തുകൂടിയവര്‍ ഇന്നലെ ഉത്തര്‍പ്രദേശില്‍ ബസുകള്‍ കത്തിച്ചു. സംഭലിലാണ് കലാപകാരികള്‍ ട്രാന്‍സ്പോര്‍ട്ട് രണ്ട് ബസുകള്‍ കത്തിച്ചത്. നിരോധനാജ്ഞ ലംഘിച്ചും സംഘടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മംഗളൂരുവിൽ പൊലീസിന് നേരെ ആക്രമണം നടത്തിയവരെ പോലീസ് വെടിവെച്ചതിൽ രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു.
Post Your Comments