കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ആവശ്യമില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തള്ളി. വിദഗ്ധ പരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്നും കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഭാരപരിശോധന നടത്താന്‍ എന്താണ് തടസമെന്ന് ചോദിച്ച കോടതി വിധി വന്ന് ഒരു മാസം പിന്നിട്ടിട്ടും അത് നടപ്പാക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുകയാണെന്ന് കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എന്‍ ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.
ALSO READ: പോലീസ് ഡേറ്റാബേസ് ‘ഊരാളുങ്കലി’ന് തുറന്ന് കൊടുക്കുന്നതിനെതിരേ കോടതിയിൽ ഹര്‍ജി
നേരത്തെ വിദഗ്ധ പരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്നും കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. നിയമ നടപടികള്‍ നീണ്ടുപോയാല്‍ അറ്റകുറ്റപണികള്‍ നടത്തി പാലം തുറക്കുന്നത് വൈകും. ഇത് കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി മുഖവിലയ്ക്കെടുക്കുകയുണ്ടായില്ല.
Post Your Comments