Latest NewsKeralaNews

ട്രെയിനില്‍ സംഘര്‍ഷം : പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം

തൃശ്ശൂര്‍: ട്രെയിനില്‍ സംഘര്‍ഷം , പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം . ജനശതാബ്ദി ട്രെയിനിലാണ് ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോഴാണ് സംഭവം. തൃശൂരില്‍ നിന്ന് രണ്ടു പൊലീസുകാര്‍ പ്രതികളുമായി ട്രെയിനില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

പൊലീസുകാര്‍ക്കും ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികള്‍ക്കും ജനശതാബ്ദി ട്രെയിനില്‍ സഞ്ചരിക്കാനുളള ടിക്കറ്റ് ഉണ്ടായിരുന്നില്ല. എറണാകുളത്തേക്ക് പോകുന്ന ആംഡ് റിസര്‍വ് ക്യാംപിലെ പൊലീസുകാരായ നിജന്‍,റിന്റോ എന്നിവരും പ്രതികളായ സുധീര്‍, അനില്‍കുമാര്‍ എന്നിവരും കൂടുതല്‍ പണമടയ്ക്കണമെന്നും അല്ലെങ്കില്‍ ചാലക്കുടി സ്റ്റേഷനില്‍ ഇറങ്ങണമെന്നും ടിടി ഇ സതീന്ദ്രകുമാര്‍ മീണ ആവശ്യപ്പെട്ടു. തര്‍ക്കം മൂത്തതോടെ പൊലീസുകാര്‍ ടിടി ഇയെ മര്‍ദിച്ചെന്നാണ് പരാതി

ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ ടിടിഇ റെയില്‍വേ പൊലീസിനെ സമീപിച്ചു. പ്രതികളുമായി വന്ന തങ്ങളെ പോകാന്‍ അനുവദിക്കണമെന്നും പൊലീസും ആവശ്യപ്പെട്ടു. ഇതിനിടെ ടിടിഇ തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസുകാരും പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് ചാലക്കുടിയില്‍ ആയതിനാല്‍ പരാതി പിന്നീട് തൃശൂര്‍ റെയില്‍വേ പൊലീസിന് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button