കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ പിതാവിനെ പരിശോധിക്കണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ ദേഷ്യത്തില്‍ മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിട്ട എടത്തല സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. ഒപിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പരിശോധിക്കാം എന്ന് സമ്മതിച്ചിട്ടും വകവെക്കാതെ ഡോക്ടറെ പൂട്ടിയിടുകയായിരുന്നു.
ശ്വാസകോശവിഭാഗത്തില്‍ ഇന്നലെ ഉച്ചയ്ക്ക് പിതാവിനെ കാണിക്കാന്‍ എത്തിയതായിരുന്നു മുജീബ്. ആ സമയം പരിശോധനയ്ക്ക് വകുപ്പ് മേധാവി ഡോ ജി മല്ലനും , ഡോ എബ്രഹാമും ഉണ്ടായുന്നു. എന്നാല്‍ ഒരു മണി ആയപ്പോള്‍ മല്ലന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ പോയി. ഇതേത്തുടര്‍ന്നാണ് പ്രശനങ്ങള്‍ ഉണ്ടാകുന്നത്. മല്ലനെ കാണന്‍ ക്യൂ നിന്നിരുന്ന മുജീബ് പ്രശനമുണ്ടാക്കാന്‍ തുടങ്ങി. രോഗികള്‍ ക്യൂനില്‍ക്കുമ്പോള്‍ ഡോക്ടര്‍ ക്ലാസ്സ് എടുക്കാന്‍ പോയത് ശരിയായില്ലെന്നും പറഞ്ഞ് വഴക്ക് ഉണ്ടാക്കി.
ഒപിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പരിശോധിക്കാം എന്ന് സമ്മതിച്ചിട്ടും വകവെക്കാതെ ഡോക്ടറെ പൂട്ടിയിടുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബില്‍ പ്രകാരമാണ് ഡോക്ടര്‍ ക്ലാസ്സ് എടുക്കാന്‍ പോയതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന മുജീബ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ മറ്റ് ഡോക്ടര്‍മാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സെക്യൂരിറ്റി ജീവനാക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഔദ്യോഗിക ഡ്യൂട്ടിക്ക് തടസ്സം നിന്നതിനും ഡോകടര്‍മാരെ പൂട്ടിയിട്ടതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments