ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ഡൽഹിയിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾ നിർത്തിവെയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കേന്ദ്ര നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിരന്തര പ്രതിഷേധം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചിരിക്കുന്നത്. എന്നാൽ ഇതേ ദിവസം തന്നെ ഫ്രീ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടിവന്നത് വിരോധാഭാസമാണെന്ന് കെജ്‌രിവാൾ പറഞ്ഞു.
രാജ്യത്തെ 70 ശതമാനം പേർക്കും പൗരത്വം തെളിയിക്കാൻ കൃത്യമായ രേഖകളില്ലാത്തതിനാൽ ആളുകൾ ഭയപ്പെടുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിന്റെ ആവശ്യമില്ലെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരം മുഴുവൻ കവറേജ് നൽകാൻ 11,000 സൗജന്യ വൈഫൈ ഹോട്ട്‌സ്പോട്ടുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയെ ആധുനിക നഗരമാക്കി മാറ്റുന്ന സുപ്രധാന നടപടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
आज मैंने और मनीष जी ने दिल्ली सरकार के फ़्री वाइफ़ाई के ज़रिए video call पर बात की – मैं ITO पर था और मनीष जी DU मेट्रो पर। 11,000 फ़्री वाइफ़ाई हाट्स्पाट्स के साथ पूरी दिल्ली वाइफ़ाई से कवर होगी। दिल्ली को एक मॉडर्न वर्ल्ड क्लास शहर बनाने के लिए ये बहुत बड़ा क़दम है। pic.twitter.com/0VfvkQjHCL
— Arvind Kejriwal (@ArvindKejriwal) December 19, 2019
Post Your Comments