കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്നും താരങ്ങള്‍ മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ജീവിത്തില്‍ അങ്ങനെയാവരുത്. കാര്യങ്ങളുടെ വസ്തുത നോക്കി വിലയിരുത്താനും പ്രതികരിക്കാനുള്ള സാമാന്യ മര്യാദ താരങ്ങള്‍ കാട്ടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പൗരത്വനിയമം എന്താണെന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറായ എബിവിപിക്കാരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേരളവര്‍മയില്‍ തല്ലിച്ചതച്ചത്. ഇത് അല്ലേ യഥാര്‍ത്ഥത്തില്‍ ഫാസിസം. പിന്നെന്തിനാണ് പിണറായി വിജയന്‍ ഫാസിസത്തെ കുറിച്ച് സംസാരിക്കുന്നത്. ഏറ്റവും വലിയ ഫാസിസ്റ്റുകളാണ് ജനാധിപത്യവാദികളായി വേഷപ്രച്ഛന്നരായി നടക്കുന്നത്. അതിന്റെ തെളിവാണ് കേരളവര്‍മയിലെ സംഭവമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
മാധ്യമങ്ങളും ഭരണപ്രതിപക്ഷവും പൗരത്വ നിയമത്തിനെതിരെ തെറ്റായ പ്രചരണങ്ങണാണ് പടച്ച് വിടുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും നടത്തുന്നത്. പൗരത്വബില്ലിന്റെ യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Post Your Comments