മുംബൈ : ആരംഭത്തിലെ നഷ്ടത്തിൽ നിന്നും കരകയറി, റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. സെൻസെക്സ് 115.35 പോയിന്റ് നേട്ടത്തിൽ 41,673.92ലും നിഫ്റ്റി 38.15 പോയിന്റ് നേട്ടത്തില്‍ 12,259.80ലുമാണ് വ്യാപാരം അവസാനിച്ചത്. യുഎസില്‍നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഒഴിവാക്കിയത് വിപണിയില്‍ നേട്ടമുണ്ടാക്കാൻ കാരണമായി.
യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിലാണ് തുടങ്ങിയത്.സെന്‍സെക്സ് 16 പോയിന്റ് നഷ്ടത്തില്‍ 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 12,205ലുമായിരുന്നു വ്യാപാരം
Post Your Comments