KeralaLatest NewsNews

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടിയില്‍ കോടതി നടപടി ഇങ്ങനെ

വയനാട്: സഭയുടെ നിയമങ്ങള്‍ പാലിയ്ക്കുന്നില്ലെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍കാലികമായി മരവിപ്പിച്ചു. എഫ്സിസി സന്യാസി സമൂഹത്തില്‍നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Read Also : സഭയെ പിടിച്ചുലച്ച ആത്മകഥ വന്‍ വിവാദത്തില്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലനെതിരെ വന്‍ പ്രതിഷേധം : സഭയെ അവഹേളിച്ചു എന്ന് വിമര്‍ശനം

കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. ‘ജസ്റ്റിസ് ഫോര്‍ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി വത്തിക്കാനടക്കം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത

shortlink

Related Articles

Post Your Comments


Back to top button