ജിയോ ഫൈബര്‍ കണക്ഷന് കീഴിലുള്ള ഓഫറുകൾ കമ്പനി മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ ജിയോ ഫൈബര്‍ പ്ലാനുകളുടെ അപ്ലോഡ് വേഗത ജിയോ കുറച്ചിരിക്കുകയാണ്. ഡൗണ്‍ലോഡ് വേഗതയുടെ പത്തിലൊന്നായി ജിയോ ഫൈബറിന്റെ അപ്ലോഡ് വേഗത കമ്പനി കുറച്ചുവെന്നാണ് സൂചന. ജിയോ ഫൈബര്‍ പ്ലാന്‍ 100എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയില്‍ വരുന്നുവെങ്കില്‍ അപ്ലോഡ് വേഗത 10എംബിപിഎസ് മാത്രമായിരിക്കും. ഡൗണ്‍ലോഡ് വേഗത 1ജിബി ആണെങ്കില്‍ നിങ്ങളുടെ അപ്ലോഡ് വേഗത 100 എം.ബി മാത്രമായിരിക്കും.
Read also: ജിയോയുടെ വേഗത കുറയ്ക്കുന്നതിനെ കുറിച്ച് അധികൃതര്‍
കൂടാതെ ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ബില്ലിംഗും ആരംഭിച്ചിട്ടുണ്ട്. പ്രിവ്യൂ ഓഫറിന് കീഴില്‍ തികച്ചും സൗജന്യമായി കണക്ഷന് ഉപയോഗിക്കുന്ന ആളുകളോട് ഇപ്പോള്‍ ഒരു ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നു.സൗജന്യ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ഒരു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പുതിയ ബില്ലിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്ന പ്രക്രിയ ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് സൂചന. 199 രൂപയ്ക്കാണ് പ്ലാനുകൾ ആവർത്തിക്കുന്നത്. 100 എംബിപിഎസ് വേഗതയില്‍ 150 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 699 രൂപയുടെ പ്ലാന്‍, 100 എംബിപിഎസ് വേഗതയില്‍ 400 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 849 രൂപ സില്‍വര്‍ പ്ലാന്‍, 250 എംബിപിഎസ് വേഗതയില്‍ 750 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 1,299 രൂപയുടെ ഗോള്‍ഡ് പ്ലാന്‍, 500 എംബിപിഎസ് വേഗതയില്‍ 1500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 2,499 രൂപ ഡയമണ്ട് പ്ലാന്‍, 1 ജിബിപിഎസ് വേഗതയില്‍ 2500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 3,499 രൂപ പ്ലാറ്റിനം പ്ലാൻ, 8,499 രൂപയും 1 ജിബിപിഎസ് വേഗതയില്‍ 5000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ടൈറ്റാനിയം പ്ലാന്‍ എന്നീ ഓഫറുകളാണ് ജിയോ നൽകുന്നത്.
Post Your Comments