തിരുവനന്തപുരം: സംസ്ഥാനത്ത് തെങ്ങ് കയറാന്‍ ആളില്ലാതെ പ്രതിസന്ധിയില്‍ നാളികേര കര്‍ഷകര്‍. പുതിയ തലമുറയിലെ ആരും തന്നെ തെങ്ങ് കയറ്റം ഉപജീവനമാക്കുന്നില്ല. ഇതുമൂലം കൃഷി ഉപേക്ഷിക്കാന്‍ പോലും കര്‍ഷകര്‍ തയാറാകുകയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി വ്യവസായമന്ത്രി ഇ പി ജയരാജന്‍. സൗന്ദര്യ ശാസ്ത്രമാണ് തെങ്ങ് കയറ്റത്തില്‍ നിന്ന് യുവാക്കളെ പിന്‍തിരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. സൗന്ദര്യം പോകുമോയെന്ന് ഭയന്ന് യുവാക്കള്‍ ഈ തൊഴില്‍ മേഖല വിട്ടൊഴിയുന്നു. തെങ്ങുകയറ്റക്കാര്‍ക്ക് കൈകാലുകളില്‍ തഴമ്പ് ഉണ്ടാകും. ഇത്തരക്കാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കില്ല. ഇത് ഭയന്നാണത്രേ യുവാക്കള്‍ തെങ്ങ് കയറാത്തത്. സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ എത്തുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ കൈയയച്ച് സഹായം ചെയ്യുന്നുണ്ട്. യുവാക്കള്‍ സ്വയം തൊഴില്‍ കണ്ടെത്തി മുന്നേറണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സാഹചര്യങ്ങള്‍ വിശദീകരിക്കുമ്പോഴായിരുന്നു ഇ പി ജയരാജന്റെ പ്രസ്താവന.
Post Your Comments