Latest NewsIndia

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, സ്ഥിതിഗതികൾ വിലയിരുത്തുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും.കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍പങ്കെടുക്കും.

അതേസമയം സമരത്തിന്റെ മറവിലുള്ള അക്രമങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കി പൊലീസ്. സമൂഹമാധ്യമങ്ങളുള്‍പ്പെടെ ശക്തമായ നിരീക്ഷണത്തിലാണ്. അതേ സ്മയം രാജ്യവ്യാപകമായി പലയിടത്തം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം തീവ്രഭാവത്തില്‍ കത്തി നില്‍ക്കുന്ന ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആക്രമണം പ്രോത്സാഹിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വലിയ തോതില്‍ ശ്രമം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

മുസ്ലീം തൊപ്പി ധരിച്ച്‌ കലാപം നടത്തുന്നത് ബിജെപിക്കാരെന്ന വിചിത്ര വാദവുമായി മമത ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാഫ്രാബാദിലും സീലാംപൂരിലും അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വീണ്ടുമുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ അക്രമം പ്രോത്സാഹിപ്പിക്കാനായി നിരവധി ആളുകളാണ് ശ്രമിക്കുന്നത്.

ചിലരുടെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി നിരവധി അക്കൗണ്ടുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ ഡല്‍ഹി പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button