
തായിഫ് : വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. 19 പേര്‍ക്കു പരിക്കേറ്റു. തായിഫ് സെയിൽ റോഡിൽ ഹവിയക്ക് സമീപം ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചതെന്നു സൂചന.
നസ്ബാൻ കന്പനിയിലെ ജീവനക്കാരായിരുന്ന ഇവർ യാത്രചെയ്തിരുന്ന വാഹനത്തിനു പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്തുതന്നെ നാല് ഇന്ത്യക്കാരും മരണപ്പെട്ടു. പരിക്കേറ്റവരെ കിംഗ് ഫൈസൽ ആശുപത്രി, കിംഗ് അബ്ദുൽ അസീസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തായിഫ് കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments