KeralaLatest NewsNews

‘നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’ മകളുടെ ഓര്‍മ്മകളുമായി ചിത്ര

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കെഎസ് ചിത്ര. ‘ഇന്ന് നിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരവും മനോഹരവുമായ എല്ലാ ഓര്‍മ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.’ വെന്ന് ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എട്ട് വര്‍ഷം മുന്‍പ് ഓര്‍മ്മയായ മകള്‍ നന്ദനയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന പിറക്കുന്നത്. എന്നാല്‍ 2011 ഏപ്രില്‍ 11ന് ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരിക്കുകയായിരുന്നു.

https://www.facebook.com/KSChithraOfficial/posts/1442436099236934

shortlink

Related Articles

Post Your Comments

Related Articles


Back to top button