Latest NewsUAENewsGulf

യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്‌സൈറ്റ് : വിശദാംശങ്ങള്‍ ഇങ്ങനെ

ദുബായ് : യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്സൈറ്റ്. ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങി. നിക്ഷേപകര്‍, സംരംഭകര്‍, പ്രൊഫഷണല്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം https://business.goldenvisa.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

Read Also : യു എ ഇയില്‍ പ്രവാസികള്‍ക്ക് ആജീവനാന്ത താമസത്തിന് സംവിധാനം : പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിച്ചു : വിശദാംശങ്ങള്‍ ഇങ്ങനെ

യോഗ്യരായവരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പരിശോധിക്കും. ഒപ്പം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അപേക്ഷകള്‍ പരിശോധിക്കും. നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ വിധത്തിലും അനിയോജ്യമായ അന്തരീക്ഷം യുഎഇയില്‍ ഒരുക്കന്നതിലേക്കുള്ള മറ്റൊരു നിര്‍ണായക ചവിട്ടുപടിയാണ് ഗോള്‍ഡന്‍ വിസ വെബ്‌സൈറ്റെന്ന് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസര്‍ ഖല്‍ഫാന്‍ ജുമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button