Latest NewsNewsOman

ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അറേബ്യൻ കടൽത്തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘക്കെട്ടുകൾ ഉണ്ടാകുവാനും സാധ്യത. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഖസാബ്, ബുഖ, മുസന്ദം ഗവർണറേറ്റിലെ ഡാബ, അൽ ബുറൈമി ഗവർണറേറ്റിലെ മഹ്ദ, അൽ ജെസി താഴ്വര, നോർത്ത് അൽ ബറ്റിനയിലെ ഷിനാസ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയോ കനത്ത മഴയോ പെയ്യും. അതോടൊപ്പം തന്നെ തീരപ്രദേശങ്ങളിലും, അൽ ഹജർ പർവതനിരകളിലും സമീപത്തുള്ള വിലായത്തതുകളിലും ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

Also read : സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു

മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബറ്റിന എന്നിവിടങ്ങളിലെ ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ മറ്റു ഗവർണറേറ്റുകളിൽ ആകാശം തെളിഞ്ഞതായിരിക്കുമെന്നും. വടക്കു തെക്കൻ ശർഖിയ, അൽ വുസ്ത, ധോഫർ എന്നീ ഗവര്‍ണറേറ്റുകളിൽ മൂടൽമഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button