ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന്‍ സ്‌ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പൊതുസ്ഥലത്ത് മനുഷ്യര്‍ തല്ലുകൂടുന്ന പോലെ മൃഗങ്ങളും തല്ലുകൂടുമെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. റെയില്‍വെ സ്റ്റേഷന്റെ തറയില്‍ ഭക്ഷണത്തിനായി അടികൂടുന്ന എലികളെ നിരീക്ഷിച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് റൗളി പറയുന്നു. നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ലുമിക്‌സ് പിപ്പീള്‍സ് ചോയ്‌സ് അവാര്‍ഡിനായും ഫോട്ടോ പരിഗണിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ സ്‌ക്വാബിള്‍ കൂടാതെ, പാണ്ടകള്‍ക്കൊപ്പം കളിക്കുന്ന വെള്ളകരടിയുടെയും അലസനായി നടക്കുന്ന പുള്ളിപ്പുലിയുടെയും കൊടുംമഞ്ഞിലൂടെ നടക്കുന്ന മാനിന്റെയും ചിത്രങ്ങളും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.ഫെബ്രുവരി നാല് വരെ മികച്ച ചിത്രത്തിനായി വോട്ട് ചെയ്യാവുന്നതാണ്.
Post Your Comments