കുവൈത്ത് സിറ്റി: യു എൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിനെ ആഗോള മാനവിക നേതാവ് എന്ന പദവി നല്‍കി ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അമീറിന്റെ സ്വര്‍ണനാണയം പുറത്തിറക്കുന്നു. സ്വര്‍ണ്ണ നാണയം പുറത്തിറക്കിയതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ ഡോ.മുഹമ്മദ് അല്‍ ഹഷെലാണ് അറിയിച്ചത്. 38.61 മില്ലീമീറ്റര്‍ വ്യാസത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. ബയാന്‍ കൊട്ടാരത്തില്‍ വെച്ച് അമീന്റെ സാന്നിധ്യത്തിലായിരുന്നു നാണയത്തിന്റെ പ്രകാശനം.
വിവിധ രാജ്യങ്ങളിലായി ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മാനുഷിക പ്രശ്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അമീര്‍ നടത്തിയ ശ്രമങ്ങളും സംഭാവനകളും മുന്‍ നിര്‍ത്തിയാണ് ഈ സ്മരണിക പുറത്തിറക്കുന്നതെന്നും അല്‍-ഹാഷെല്‍ വ്യക്തമാക്കി. ഇത് ഓരോ കുവൈത്ത് ജനതയുടെയും അഭിമാനമാണെന്നും രാജ്യചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കുവൈറ്റിനെ നയിക്കാന്‍ ഇനി പുതിയ മന്ത്രിസഭ
ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ഈ വാക്യങ്ങളാണ് നാണയത്തിന്റെ മറുവശത്തുള്ളത്. ഇതിനു പുറമേ കുവൈത്ത് കടല്‍ തീരത്ത് നിന്നുള്ള സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിന്റെ കാഴ്ചയും ബാങ്ക് ലോഗോയും, നാണയത്തിന്റെ പ്രതീകാത്മക മൂല്യവും ഇതില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നാണയത്തിന്റെ മധ്യഭാഗത്ത് അമീറിന്റെ ഫോട്ടോയോടൊപ്പം കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ്, ആഗോള മാനുഷിക നേതാവ് എന്ന വാക്യങ്ങളാണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments