തൃശൂര്‍: സംസ്ഥാനത്ത് ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിയ്ക്കുന്നു. ജപ്തി ഭീഷണിയെ തുടര്‍ന്ന് വാഴ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശൂരിലാണ് സംഭവം. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86 ) ആണ് ആത്മഹത്യ ചെയ്തത്.
മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ മാസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയിരുന്നു. കോട്ടയം ഈരാറ്റുപേട്ട മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജീവനൊടുക്കിയത്. 19,500 രൂപ കുടിശിക വരുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ഭീഷണി മുഴക്കിയത്.
Post Your Comments