
ന്യൂഡല്‍ഹി: ജാമിയ നഗറില്‍ ബസ് കത്തിച്ച സംഭവത്തില്‍ ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദയ്‌ക്കെതിരെ പോലീസ് കേസ് കൊടുത്തു ബിജെപി നേതാവ്. വിഷയവുമായി ബന്ധപ്പെട്ട് മനിഷ് സിസോദ പങ്ക് വെച്ചത് വ്യാജ വീഡിയോകളും ഫോട്ടോകളുമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളെല്ല പോലീസാണ് ബസ് കത്തിച്ചതെന്ന് ആരോപിച്ചാണ് മനിഷ് സിസോദ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിസോദ വീഡിയോ പങ്ക് വെച്ചത്.ഇത് വളരെവേഗം നവ മാധ്യമങ്ങളിൽ വൈറലാകുകയും പൊലീസാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് വരുത്തി തീർക്കുകയും ചെയ്തിരുന്നു. ‘തോല്‍വി ഭയന്ന് ബിജെപി ഡല്‍ഹിയില്‍ തീയിടുകയാണ്. എഎപി അക്രമങ്ങള്‍ക്ക് എതിരാണ്. ഇവിടെ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ് എങ്ങനെയാണ് തീ കത്തുന്നതെന്നു കാണൂ’ എന്ന അടികുറിപ്പോടെയാണ് സിസോദ ട്വീറ്റ് ചെയ്തത്.
എന്നാല്‍ പ്രതിഷേധക്കാരാണ് ബസ് തീയിട്ടതെന്നും പോലീസുകാര്‍ തീ പടരാതിരിക്കാന്‍ വെള്ളം ഒഴിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി സിസോദയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സര്ദേശായിയും ഇത് വ്യാജ വാർത്തയാണെന്നു ദൃക്‌സാക്ഷി വിവരണത്തെ ആസ്പദമാക്കി ട്വീറ്റ് ചെയ്തിരുന്നു.
ഞായറാഴ്ച ജാമിയ നഗറില്‍ സമരക്കാര്‍ നാല് ബസുകളും രണ്ട് പോലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. സമരം അക്രമാസക്തമായപ്പോള്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ये फ़ोटो देखिए.. देखिए कौन लगा रहा है बसों और कारों में आग.. यह फ़ोटो सबसे बड़ा सबूत है बीजेपी की घटिया राजनीति का… इसका कुछ जवाब देंगे बीजेपी के नेता .. pic.twitter.com/8HvHC8epwn
— Manish Sisodia (@msisodia) December 15, 2019
Post Your Comments