KeralaLatest NewsNews

യൂട്യൂബില്‍ രണ്ടര ലക്ഷം കാഴ്ചക്കാരുണ്ടെന്ന് അച്ഛന്‍ ബൈജു അറിയുന്നത് വിദേശ മാധ്യമത്തില്‍ മകനെ കുറിച്ചു വാര്‍ത്തവന്നപ്പോള്‍

അങ്കമാലി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറായി യു ട്യൂബ് പ്രഖ്യാപിച്ചത് ഒരു മലയാളിയേയാണ്. മണ്ണാര്‍ക്കാട് വട്ടോടില്‍ ബൈജുവിന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു വി. ബൈജു. അഭിമന്യുവിന്റെ യൂട്യൂബ് ചാനലിന് (A 4 tech) രണ്ടര ലക്ഷം കാഴ്ചക്കാരുണ്ടെന്ന് അച്ഛന്‍ ബൈജു അറിയുന്നതു വിദേശ മാധ്യമത്തില്‍ അഭിമന്യുവിനെക്കുറിച്ചു വാര്‍ത്തവന്നപ്പോഴാണ്. യൂട്യൂബില്‍ നിന്ന് അഭിമന്യുവിന് പണം ലഭിക്കുന്നുണ്ട്. പുതിയ ആപ്ലിക്കേഷനുകളുടെയും മറ്റും സാങ്കേതികവശങ്ങള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്താണ് അഭിമന്യു വളരെ വേഗം കാഴ്ചക്കാരെ നേടിയത്. സാങ്കേതിക വിവരങ്ങള്‍ മാത്രമല്ല, എവിടെയെങ്കിലും യാത്ര പോയാല്‍ അതിന്റെ വിശേഷങ്ങളും അപ് ലോഡ് ചെയ്യും. ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ അഭിമന്യുവിന്റെ അവതാരണ ശൈലി ഒട്ടേറെ കാഴ്ചക്കാരെ നേടിക്കൊടുത്തു. ഇതോടെ പല കമ്പനികളും അഭിമന്യുവിന് ഉല്‍പന്നങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു. ഇതുവരെ ഇരുനൂറോളം ഉല്‍പന്നങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി. 2017 മാര്‍ച്ച് ആറിനാണ് അഭിമന്യു ചാനല്‍ തുടങ്ങിയത്. യൂട്യൂബ് പുറത്തിറക്കിയ പട്ടികയിലാണ് ഇതേ പ്രായത്തിലുള്ളവരുടെ യൂട്യൂബ് ചാനലുകളില്‍ അഭിമന്യുവിനെ നമ്പര്‍ വണ്‍ ആയി തിരഞ്ഞെടുത്തത്. ഇപ്പോള്‍ വെബ് സീരിസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അഭിമന്യുവിന്റെ വെബ് സീരിസ് ‘ബൈസിക്കിള്‍ ഭായ്‌സി’ന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രകാശനം ചെയ്തു. സമകാലിക വിഷയങ്ങളെ കോര്‍ത്തിണക്കിയുള്ള വെബ് സീരിസാണ് പുറത്തിറക്കുകയെന്ന് അഭിമന്യു പറഞ്ഞു.

മണ്ണാര്‍ക്കാട് ശബരി സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിമന്യുവിനു പഠനം കുട്ടിക്കളിയല്ല. വെബ് സീരിസിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയാല്‍ പഠനത്തില്‍ ശ്രദ്ധിക്കും. മൊബൈലും ലാപ്‌ടോപും യൂട്യൂബ് ചാനലുമൊക്കെ മാറ്റിവച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുമെന്ന് അച്ഛനു വാക്കുകൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button