കൽപറ്റ: വയനാട് ബത്തേരിയിൽ സ്കൂളിൽവച്ചു വിദ്യാർഥിക്കു പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റെയ്ഹാനാണ് കടിയേറ്റത്. ഏത് പാമ്പാണ് കടിച്ചത് എന്നത് വ്യക്തമല്ല. സ്കൂൾ മുറ്റത്തുവച്ചാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നാണു വിവരം. കുട്ടിയെ ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ സ്കൂളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിയേറ്റുവെന്നും സ്കൂള്‍ മുറ്റത്തു പാകിയ ടൈലിനുള്ളില്‍ പാമ്പിനെ കണ്ടുവെന്നും കുട്ടി രക്ഷിതാക്കളോടു പറഞ്ഞു. കുട്ടിക്ക് പാമ്പ് കടിയേറ്റെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കുട്ടിക്ക് പ്രതി വിഷം നൽകുമെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വയനാട് ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി ഷെഹ്‍ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച് ഒരു മാസം തികയുന്നതിനു മുൻപാണ് ജില്ലയിൽ വീണ്ടും വിദ്യാർഥിക്കു പാമ്പു കടിയേറ്റത്. കഴിഞ്ഞ മാസം 20 നായിരുന്നു ക്ലാസ് മുറിക്കുള്ളിലെ പൊത്തിൽ നിന്നും പാമ്പ് കടിയേറ്റ് ഷെഹ്‌ല മരിച്ചത്.
Post Your Comments