ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള താക്കീതാണെന്നും പ്രതിഷേധ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.
Read also: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് കടന്നത് നിയമവിരുദ്ധമെന്ന് സീതാറാം യെച്ചൂരി
അതേസമയം സര്‍വകലാശാലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 67 വിദ്യാര്‍ഥികളെ വിട്ടയച്ചതിനേത്തുടര്ന്ന് ഒന്‍പത് മണിക്കൂര്‍ നീണ്ട പോലീസ് ആസ്ഥാനത്തെ പ്രക്ഷോഭം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചിരുന്നു. പൗരത്വ ബില്ലിനെതിരായ ശക്തമായ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
Post Your Comments