KeralaLatest NewsIndiaNews

ജാമിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി

കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ജാമിയ ആന്‍ഡ് അലിഗഢ്…തീവ്രവാദം! എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ജാമിയ അലിയയില്‍ പോലീസ് അക്രമണം അഴിച്ച് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും കഴിഞ്ഞ ദിവസം പാര്‍വതി രംഗത്തുവന്നിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു പാര്‍വതിയുടെ അന്നത്തെ ട്വീറ്റ്. ബില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും പാര്‍വതി ട്വിറ്ററിലൂടെ അന്ന് പ്രതികരിച്ചിരുന്നു. നടി റിമ കല്ലിങ്കലും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button