Latest NewsNewsIndia

പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല : ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഉന്നാവ്: പീഡന കേസുകളിലെ വേണ്ടത്ര ഗൗനിയ്ക്കുന്നില്ലെന്ന് ഉന്നാവ് പൊലീസിനെതിരെ വീണ്ടും പരാതി. പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കാതായതോടെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുപത്തിനാലുകാരിയായ യുവതിയാണ് തന്റെ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് തീകൊളുത്തിയത്.

Read Also : ഉന്നാവോ സംഭവം ആവര്‍ത്തിയ്ക്കുന്നു : ബലാത്സംഗത്തിനു ശേഷം 18കാരിയെ തീ കൊളുത്തി : പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍

പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇതിന് ശേഷം സൂപ്രണ്ട് ഓഫീസിലേക്ക് യുവതി നടന്നു കയറി. ഓടിയെത്തിയ പൊലീസുകാര്‍ ഉടന്‍ തീ അണച്ച ശേഷം യുവതിയെ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം യുവതിയെ ലാല്‍ ലജ്പുത് റായ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി നല്‍കി പരാതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അവദേശ് സിംഗ് എന്നയാളുമായി യുവതി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി പരാതി നല്‍കി.

വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വഞ്ചിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അവദേശിനെതിരെ പീഡനക്കേസ് ചുമത്തിയെങ്കിലും ഇയാള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പ്രതിക്കെതിരെ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ പറഞ്ഞു

shortlink

Post Your Comments


Back to top button