തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാൻ ഭരണ പ്രതിപക്ഷ സംഘടനകള്‍ തുടങ്ങിയ അനിശ്ചിതകാല സമരങ്ങള്‍ തുടരുമ്പോഴും ഇടപെടാതെ സംസ്ഥാന സർക്കാർ. ശമ്പളം തുടര്‍ച്ചയായി മുടങ്ങിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. പിന്നാലെ ,70 ശതമാനം ശമ്പളം നല്‍കി. ബാക്കി ഉടൻ തന്നെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പലതവണയായി കെ.എസ്.ആര്‍.ടി.സി 100 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നു. നല്‍കിയത് 25 കോടി മാത്രമാണ്.
1000 ബസുകളെങ്കിലും പുതുതായി ഇറക്കിയാലേ വരുമാനം വര്‍ദ്ധിക്കൂ. അതിന് കുറഞ്ഞത് 350 കോടി വേണം. കണ്‍സോര്‍ഷ്യം കരാര്‍ പ്രകാരം പുതിയ വായ്പകള്‍ എടുക്കാനാകില്ല. തിരിച്ചടവ് വേണ്ടാത്ത ധനസഹായമാണ് വേണ്ടത്. സര്‍ക്കാര്‍ ഉറപ്പില്‍ വായ്പ ലഭ്യമാക്കുകയും തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.
Post Your Comments