കൊച്ചി: കഞ്ചാവ് ഉപയോഗത്തില്‍ എറണാകുളം ഒന്നാമതും തൃശ്ശൂര്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് വേട്ടയിലും അതിന്റെ വ്യാപകമായ ഉപയോഗവും ഏറ്റവും കൂടുതലുളളത് എറണാകുളം ജില്ലയില്‍. ടൈംസ് ഒഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഇതുവരെ 60 ശതമാനം കേസുകളാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്ന്, നര്‍ക്കോട്ടിക്, പുകയില ഉത്പന്നങ്ങള്‍ കൂടുതലായി എറണാകുളത്തേക്ക് എത്തുന്നത്. പ്രധാനമായും അസം, ആന്ധ്രാ പ്രദേശ്, മധുരൈ, വഴി ഓടുന്ന ട്രെയിനുകളിലൂടെയാണ് മയക്കുമരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ ട്രെയിനുകളില്‍ കയറ്റിയ കഞ്ചാവ് ആലുവ, എറണാകുളം ടൗണ്‍, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഇറക്കുക. എറണാകുളത്തെ കൂടാതെ തൃശൂരിലും ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച്, 2019ലാണ്(നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച്) ആര്‍.പി.എഫ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തത്.
Post Your Comments