പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് പുനരാരംഭിക്കുന്നതിനെ തുടർന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ട് പ്രദേശത്ത് നിരോധനാജ്ഞപുറപ്പെടുവിച്ചു.അഞ്ഞൂറിലേറെ പൊലീസുകാരെയാണ് അതിനായി ഇവിടെ വിന്യസിച്ചിരിക്കുന്നത്.
പ്ലാന്റ് നിര്‍മാണത്തിനെതിരെ വന്‍ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് ഈ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. പദ്ധതി 45 ശതമാനവും പൂര്‍ത്തിയായ ഘട്ടത്തില്‍ നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടര്‍ന്ന് പണി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.ഇതേ തുടർന്ന് രണ്ട് വര്‍ഷത്തോളം പണികളൊന്നും നടന്നില്ല. പണി പുനരാരംഭിക്കാനുള്ള നീക്കം ഒരാഴ്ചമുന്നെയാണ് തുടങ്ങിയത്.
അതെസമയം പുതുവൈപ്പിനിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും നടത്തിയ ശ്രമങ്ങളോന്നും തന്നെ വിജയിക്കുകയുണ്ടായില്ല. ജനവാസ മേഖലയില്‍ പ്ലാന്റ് വരുന്നതിനെതിരെയാണ് ജനങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ റോഡ് മാര്‍ഗം എല്‍പിജി എത്തിക്കുന്നത് അപകടമായതിനാലാണ് പ്ലാന്റ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments