KeralaLatest NewsNews

ആളും തരവും നോക്കി ഇടപെടുന്ന രീതി ശരിയല്ല; മാധ്യമപ്രവർത്തകർക്കെതിരെ വിമർശനവുമായി വി. മുരളീധരന്‍

തൃശൂര്‍: മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷവും സുതാര്യവുമാകണമെന്ന് കേന്ദ്രമന്ത്രി. വി. മുരളീധരന്‍. കേരളത്തിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെങ്കിലും നിഷ്പക്ഷമായല്ല വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ആളും തരവും നോക്കി ഇടപെടുന്ന രീതി ശരിയല്ല. അടുത്തിടെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന സംഭവങ്ങള്‍ ഉദാഹരണമാണ്. സമാനമായ നിരവധി കേസുകളില്‍ വനിതകള്‍ പരാതിപ്പെട്ടിട്ടും ഒരിടപെടലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്നലെ തൃശൂരിലാരംഭിച്ച യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ആദരസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

Read also: കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായതെന്ന് വി. മുരളീധരന്‍

എല്ലാ പ്രശ്‌നങ്ങളിലും ഇടപെടല്‍ നിഷ്പക്ഷവും നീതിപൂര്‍വവുമാകണം. രാഷ്ട്രീയ ലാഭത്തിനുവേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയും. പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ആശങ്ക പരത്താനും ശ്രമം നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ലാത്ത ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന നുണ പ്രചരണം ജനം തിരിച്ചറിയുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button