മലപ്പുറം: എന്‍.ആർ.സി – പൗരത്വ ഭേദഗതി ബിൽ എന്നിവയിലൂടെ രാജ്യത്തെ വെട്ടി വിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്.
പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സായ സന്ദർഭത്തില്‍ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും സംസ്ഥാനത്ത് ഉയർന്ന് വരുന്ന പ്രതിഷേധങ്ങള്‍ വ്യാപകമാകേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ഡിസംബർ 17ന് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താല്‍ മലപ്പുറം ജില്ലയിൽ വിജയിപ്പിക്കാൻ സംയുക്ത സമിതി ജില്ല കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചു. സംഘ്പരിവാറിനെതിരെ ഉയർന്നുവരേണ്ട ബഹുജന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കേരള ജനതയുടെ പൊതുവികാരം പ്രകടിപ്പിക്കാൻ കഴിയുന്ന സമരം എന്ന ലക്ഷ്യത്തോടെ സംയുക്ത സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. തികച്ചും ജനാധിപത്യപരവും ജനകീയവുമായിരിക്കും ഹർത്താല്‍. സംഘ്പരിവാറിന്‍റെ വിഭജന നീക്കങ്ങള്‍ക്കെതി-രെയുള്ള ജനകീയ പ്രതിരോധം എന്ന നിലയില്‍ ഈ ഹർത്താലിന് കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ശബരിമല തീർത്ഥാടകർ, ഹോസ്പിറ്റൽ, എയർപോർട്ട് യാത്രക്കാർ എന്നിവരെ ഹർത്താലിൽ നിന്ന് ഒഴിവാക്കും എന്‍.ആർ.സി-പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെയുള്ള കേരളത്തിന്‍റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബർ 17ലെ ഹർത്താലിനെ മാറ്റിയെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യർഥിക്കുന്നു.
മലപ്പുറത്ത് ചേർന്ന സംയുക്ത സമരസമിതി യോഗത്തിൽവെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ഗണേഷ് വടേരി, ഷഫീർഷ, എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, വി ടി ഇക്‌റാമുൽ ഹഖ്, അഡ്വ: സാദിഖ് നടുത്തൊടി, ഡോ:സി എച് അഷ്‌റഫ്, ബി എസ് പി സ്റ്റേറ്റ് കമ്മിറ്റി അംഗം അയ്യപ്പൻ തിരൂർ, ജില്ലാ പ്രസിഡന്റ് സുബ്രമണ്യൻ വള്ളിക്കുന്ന്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൺവീനർ സി പി റഷീദ്,ഹാറൂൺ, സി പി ജിഷാദ് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ശരീഫ് സി പി, അജ്മൽ കെ എൻ, എഫ് ഐ ടി യു ജില്ലാ സെക്രട്ടറി ടി അഫ്സൽ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജലീൽ കെ എൻ, എസ് ഐ ഒ ജില്ലാ ജനറൽ സെക്രട്ടറി ശബീർ പട്ടർകടവ്, എസ് ഡി ടി യു ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ തുടങ്ങി മറ്റ് സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുത്തു.
Post Your Comments