Latest NewsKeralaMollywoodNews

ചേട്ടന്മാരെ അളവെടുക്കാൻ വരരുത്; ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കും; നിലപാട് വ്യക്തമാക്കി മലയാള ചലച്ചിത്ര നടി

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ ചലച്ചിത്ര നടിമാർ സദാചാര ആക്രമണത്തിന് ഇരയാകുമ്പോൾ തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുമെന്നും ആരും തുണിയുടെ അളവെടുക്കാൻ വരരുതെന്നും തുറന്നടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീര നന്ദന്‍. ഒരിക്കല്‍ കൂടി തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് താരമിപ്പോള്‍.

തന്‍റെ വസ്ത്രധാരണ രീതിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് മീര. തന്‍റെ വസ്ത്രത്തിന്‍റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്രം നല്‍കിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് മീര. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍റ് സ്റ്റെെലിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

”ഒരുപാട് മോശം കമന്‍റുകളുണ്ടായിരുന്നു. ആദ്യമൊക്കെ മറുപടി നല്‍കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയിട്ട് കാര്യമില്ലെന്ന് മനസിലായി. രണ്ട് വിഭാഗം ആളുകളാണുള്ളത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍, മറ്റുചിലര്‍ എന്തിനാണ് വേണ്ടാത്ത പണിയ്ക്ക് പോകുന്നത് എന്ന് ചോദിക്കുന്നവരാണ്. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാനാകില്ല. എന്‍റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രം പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ സ്വാതന്ത്ര്യം എന്ന് പറയുന്നത്”, മീര നന്ദന്‍ നിലപാട് വ്യക്തമാക്കി.

”പണ്ടൊക്കെ പുറത്തു പോകുമ്പോള്‍ ആളുകള്‍ വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കെട്ടോ എന്ന്. ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ കണ്ടുവെന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായല്ലേ”, തമാശ രൂപേണ മീര ചോദിക്കുന്നു.

ALSO READ: ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്‍സ്റ്റഗ്രാമിലെ ചില ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയെന്നും എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് താന്‍ ഇതെല്ലാം അറിയുന്നതെന്നും നടി പറയുന്നു. ആ ഫോട്ടോകള്‍ തന്‍റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് പോസ്റ്റ് ചെയ്തതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button