ജയ്‌പൂർ: നെഹ്രു കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗി കസ്റ്റഡിയിൽ. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റു ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. അഹമ്മദാബാദില്‍ നിന്നാണ് രാജസ്ഥാൻ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ ശെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പായലിനെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.
Post Your Comments