കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയത്.
Read also: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു
ആക്രമണത്തിന് മുൻപ് താവളത്തിലെ എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഒരു സൈനികന് ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന് വക്താവ് സബിയുള്ള മുജാഹിദ് ആക്രമണം സ്ഥിരീകരിച്ചു.
Post Your Comments