ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്‌ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവ മൊയ്‌ത്രയാണ് ഹര്‍ജി നല്‍കിയത്. തിങ്കളാഴ്‌ച ഹര്‍ജി പരിഗണിക്കണമെന്ന മൊയ്‌ത്രയുടെ ആവശ്യം നിരാകരിച്ച കോടതി, രജിസ്‌ട്രാര്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയെ അവഹേളിച്ചു: കെ പി അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിന് പരാതി
ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്‌റ്റിസുമാരായ ബി.ആര്‍. ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയത്.അതേസമയം, മൗലീകാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീംകോടതിയെ സമീപിക്കും.
Post Your Comments