KeralaLatest NewsNews

മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഒ​​​രു ഭാ​​​ര​​​തീ​​​യ​​​നും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല; പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലിനെതിരെ ഉമ്മൻ ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലിനെതിരെ വിമർശനവുമായി മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​​​ചാ​​​ണ്ടി. പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​വി​​​രു​​​ദ്ധ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളെ ത​​​ക​​​ര്‍​​​ക്കു​​​ന്ന​​​തു​​​മാ​​​ണെന്ന് അദ്ദേഹം ആരോപിച്ചു. മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പൗ​​​ര​​​ത്വം നി​​​ര്‍​​​ണ​​​യി​​​ക്കു​​​ന്ന ഈ ​​​നി​​​യ​​​മം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍​​​കു​​​ന്ന തു​​​ല്യ​​​വ​​​കാ​​​ശ​​​ത്തെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തെ​​​യും ലം​​​ഘി​​​ക്കു​​​ന്ന​​​താ​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും മ​​​തേ​​​ത​​​ര​​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​യും ച​​​വ​​​ട്ടി​​​ത്താ​​​ഴ്ത്തു​​​ന്ന ഈ ​​​നി​​​യ​​​മം സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ ഹി​​​ന്ദു രാ​​ഷ്‌​​ട്ര നി​​​ര്‍​​​മി​​​തി​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വെ​​​പ്പാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

Read also:  നിയമത്തിന് പുല്ലു വില നൽകി വനിതാ മുഖ്യ മന്ത്രി; ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി

മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഒ​​​രു ഭാ​​​ര​​​തീ​​​യ​​​നും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. ഇ​​​തി​​​നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്‌​​ട്രീ​​യ​​​മാ​​​യും ന​​​മ്മ​​​ള്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ട​​​ണം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ക​​​റു​​​ത്ത അ​​​ധ്യാ​​​യ​​​മാ​​​യി മാ​​​റാ​​​ന്‍ പോ​​​കു​​​ന്ന ഈ ​​​നി​​​യ​​​മ​​​ത്തെ കോ​​​ട​​​തി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ അ​​​ഖി​​​ലേ​​​ന്ത്യ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാണെന്നും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button