സിയൂള്‍: ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ചാണ് ഉത്തര കൊറിയ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയയിലെ യുഎസ് പ്രതിനിധി സ്റ്റീഫന്‍ ബീഗന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്ത ദിവസം സിയോളിലെത്തുന്നതിന് തൊട്ടു മുമ്പാണ് മിസൈല്‍ പരീക്ഷണം. കഴിഞ്ഞ ദിവസം അമേരിക്ക പസഫിക് സമുദ്രത്തിന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ നിര്‍ണായക പരീക്ഷണം.
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ മിസൈല്‍ പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആണവ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതാണ് പരീക്ഷണമെന്നും കെസിഎന്‍എ പറഞ്ഞു. യുഎന്‍ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കരുതെന്ന് ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്; കാരണം ഇങ്ങനെ
നേരത്തെ പരീക്ഷണത്തിന് തൊട്ടു മുമ്പ് അമേരിക്കയ്ക്ക് ക്രിസ്തുമസ് സമ്മാനം നല്‍കുമെന്ന് കിങ് ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഡിസംബറില്‍ അമേരിക്കയുമായി ആണവ വിഷയത്തിലുള്ള കരാര്‍ അവസാനിക്കും. എന്നാല്‍ അമേരിക്ക ഉത്തര കൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം രണ്ടാം തവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
Post Your Comments