Latest NewsLife Style

ആര്യവേപ്പിന്റെ ഔഷധഗുണങ്ങള്‍

വളരെയേറെ ഔഷധ ഗുണമുള്ള ഒന്നാണ് വേപ്പ്. അസഡിറാക്ട ഇന്‍ഡിക്ക എന്നാണ് സര്‍വ്വരോഗ സംഹാരിയായ വേപ്പിന്റെ ശാസ്ത്രീയ നാമം. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.

വേപ്പിന്റെ തൊലി, ഇളംകായ, ഇല, പാകമായ കായ, നീര് ഇവയെല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. കീടങ്ങളെ അകറ്റാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വേപ്പിന് കഴിയും. രക്തസമ്മര്‍ദ്ദം, പ്രമേഹം, ത്വക്ക് രോഗങ്ങള്‍, സന്ധിവാതം, കുടലിലെ വ്രണങ്ങള്‍ എന്നിവയ്ക്കും വേപ്പ് പരിഹാരമാണ്. പക്ഷിപ്പനിയ്ക്കും ജന്തുജന്യ രോഗങ്ങള്‍ക്കും ഫലപ്രദമായ മരുന്നായും വേപ്പ് ഉപയോഗിക്കാറുണ്ട്.

സൗന്ദര്യ സംരക്ഷണത്തിനും മുടി വളര്‍ച്ചയ്ക്കും മികച്ച ഔഷധമാണ് വേപ്പ്. മുഖക്കുരു, വരണ്ടചര്‍മ്മം, താരന്‍ എന്നിവ തടയാനും വേപ്പ് സഹായിക്കും. അകാല നര, മുടികൊഴിച്ചില്‍ എന്നിവയെ പ്രതിരോധിച്ച് മുടിയ്ക്ക് ആരോഗ്യവും തിളക്കവും നല്‍കാനും ഈ അത്ഭുത വൃക്ഷത്തിന് കഴിയും. കാന്‍സറിനെ പ്രതിരോധിക്കാനും അസിഡിറ്റി നിയന്ത്രിക്കാനും വേപ്പിന് കഴിവുണ്ട്. ദന്തരോഗങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാര മാര്‍ഗമാണ് വേപ്പ്.

വേപ്പിന്‍ പട്ടയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമര്‍, ലുക്കീമിയ, കാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വേപ്പില്‍ അടങ്ങിയിരിക്കുന്ന നിംബിഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ഹൃദ്രോഗത്തിനും മരുന്നായി ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button