KeralaLatest NewsNews

നിങ്ങളുടെ അച്ഛന്റെ അച്ഛൻ ജീവിച്ചത് എവിടെ ആയിരുന്നുവെന്ന് കേരളത്തിൽ ആരും സർട്ടിഫിക്കറ്റ് ചോദിക്കില്ല; മുഖ്യമന്ത്രി

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച്‌ എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് ശരിയല്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: പൗരത്വ ബിൽ: മമത യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാതെ അക്രമികൾ, റയില്‍വെ സ്‌റ്റേഷന് തീകൊളുത്തി, ബസുകൾ കത്തിച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ

കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ല. നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button