തിരുവനന്തപുരം: ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ ആക്രമണം. തിരുവനന്തപുരം പാലാട്ടുകോണത്ത് ആണ് സംഭവം. രണ്ടാഴ്ച മുമ്പാണ് മനുവിന്റെ ബൈക്കിന്റെ ശബ്ദം ശല്യമാണെന്ന് അയല്‍വാസി പരാതി പറഞ്ഞത്. അന്ന് ചെറിയ വാക്കേറ്റം ഉണ്ടായെങ്കിലും പിന്നീട് ശാന്തമായി. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ നാലംഗ സംഘം വീട് കയറി മനുവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനും കുടുംബത്തിനും മര്‍ദ്ദനമേറ്റു. മനുവിന്റെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കുപിതരായ അക്രമികള്‍ യുവാവിന്റെ ബൈക്കും കത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments