ബംഗളൂരു: ഫ്ലിപ്കാര്ട്ടില് നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ഫോണിന്റെ പിറകില്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നെങ്കിലും ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയ്ഡ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ഫോണ്‍ വ്യാജനാണെന്ന് കണ്ടെത്തിയത്. ബംഗളുരുവിലാണ് സംഭവം. രജനി കാന്ത് കുശ്വ എന്ന എഞ്ചിനീയറാണ് പറ്റിക്കപ്പെട്ടത്. ഡിസ്ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്മെന്റും നടത്തിയിരുന്നു രജനികാന്ത്. ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍, ഒടുവില്‍ ലഭിച്ചത് ഐഫോണ്‍ 11 പ്രോ ആയിരുന്നില്ലെന്നു മാത്രം. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതും. വിവരം ഫ്ളിപ് കാര്‍ട്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഫോണ്‍ മാറ്റി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. അതേസമയം അടുത്തിടെ ഫ്ളിപ് കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ടൈല്‍സ് കഷ്ണങ്ങളായിരുന്നു.
Post Your Comments