Latest NewsKeralaNews

ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും… ഇത് ലൈവായി കണ്ട കടയുടമ ചെയ്തത് ഇങ്ങനെ

കൊച്ചി: ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും… വൈറ്റിലയില്‍ പൊന്നുരുന്നി സ്വദേശിയുടെ ബേക്കറി കടയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുത്തിത്തുറന്നത്. മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം പത്താനാപുരം പുന്നല സ്വദേശി പപ്പു മകന്‍ സുധാകരനാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഒരു മണിക്കാണ് സംഭവം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് കമ്പി കൊണ്ട് തിക്കി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. തുടര്‍ന്ന് മേശയില്‍ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.

Read Also : സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷണം: ദേവസ്വം ജീവനക്കാരന്‍ പിടിയില്‍

തത്സമയം ഇതു കടയുടമ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.ഇരുപതോളം മോഷണക്കേസില്‍ പ്രതിയാണ് സുധാകരന്‍. പെരുമ്ബാവൂര്‍ പൊലീസിന്റെ കേസില്‍ നവംബര്‍ 27നാണ് ആറുമാസത്തെ തടവന് ശേഷം പ്രതി പുറത്തിറങ്ങിയത്.

വര്‍ഷങ്ങള്‍ ജയില്‍വാസം അനുഭവിച്ച പ്രതി ആലപ്പുഴ സൗത്ത്, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തൃശൂര്‍, കോഴിക്കോട് തുടങ്ങി സ്റ്റേഷനുകളിലെ മോഷണ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button