Latest NewsUSANews

ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് ട്രംപിന്റെ മൂത്തമകന്‍

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് യു എസ് പ്രസിഡന്റ് ട്രംപിന്റെ മൂത്തമകന്‍. ഇത്തരം സഹകരണമാണ് ജനാധിപത്യ മൂല്യങ്ങളുടെ ദീപശിഖയായി മാറുകയെന്നും ജൂനിയര്‍ ട്രംപ് പറഞ്ഞു.

ട്രിഗേഡ് ഹൗ ദ ലെഫ്റ്റ് ത്രൈവ്‌സ് ഓണ്‍ ഹേറ്റ് ആന്‍ഡ് വാണ്ട്‌സ് ടു സൈലന്‍സ് അസ്’ എന്ന പുസ്്തകത്തിന്റെ രചയിതാവാണ് ട്രംപ് ജൂനിയര്‍. ലോകത്തില്‍ ഇടതുപക്ഷ ഭീകരത നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെയും അമേരിക്കന്‍ വിരുദ്ധ മനോഭാവത്തേയും തുറന്നുകാട്ടുന്ന പുസ്തകം പ്രകാശനത്തിലാണ് ട്രംപ് ജൂനിയര്‍ ഇന്ത്യയെ പുകഴ്ത്തിയത്. ‘ ഇന്ത്യയുടെ ശക്തമായ ലോകസാന്നിധ്യത്തെ ട്രംപ് ജൂനിയര്‍ ഏറെ പ്രാധാന്യത്തോടെയാണ് സൂചിപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപ് ജൂനിയര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്തോ- അമേരിക്കന്‍ സമൂഹവുമായി ഒത്തുചേരുന്നത് ഏറ്റവും ആവേശകരമായാണ് താന്‍ കാണുന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അച്ഛന്റെ യാത്ര ഏറെ ആവേശകരവും സാഹസികവുമാണ്. ഇനി നമുക്ക് മുന്നില്‍ ഒരു വര്‍ഷം കിടക്കുകയാണ്. യാത്ര ഏറെ രസകരമാകും.

ALSO READ: ഡോണാൾഡ് ട്രംപിനെ ഇംപീച്ച്‌മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ

ബോളീവുഡ് സിനിമകളെപ്പോലെ ഡാന്‍സുകള്‍ നിറഞ്ഞതായിരിക്കും ആ ജനാധിപത്യ വികസന യാത്ര .നമ്മളെല്ലാവരും ജനാധിപത്യത്തിന്റെ ഈ ആഘോഷത്തില്‍ പങ്കുചേരണം’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ പ്രത്യേകമായി ക്ഷണിച്ച പരിപാടിയിലാണ് ജൂനിയര്‍ ട്രംപ് ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ സമൂഹത്തെ വിലയിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button